കേരളം സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസ: ഹൈബി
Thursday, June 12, 2025 2:28 AM IST
കൊച്ചി: കേരളം സ്റ്റാര്‍ട്ടപ്പുകളൂടെ പറുദീസയാണെന്ന് ഹൈബി ഈഡന് എംപി. ടൈ കേരള ആലുവ എസ്സിഎംഎസ് കാമ്പസില്‍ സംഘടിപ്പിച്ച ടൈ യൂണിവേഴ്സിറ്റി സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംരംഭകര്‍ക്കു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നതിലൂടെ ടൈ യൂണിവേഴ്സിറ്റിക്ക് യുവജനതയില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ കഴിയും.
തനിക്ക് കോളജിലെ എന്‍എസ്എസ് ക്യാമ്പ് പ്രവര്‍ത്തനങ്ങളില്‍നിന്നു ലഭിച്ച ഊര്‍ജമാണ് പിന്നീട് രാഷ്ട്രീയജീവിതത്തില്‍ വലിയ പ്രചോദനമായതെന്നും ഹൈബി പറഞ്ഞു.