സോഷ്യൽമീഡിയയിൽ പാക് അനുകൂല നിലപാട്; ആസാമിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
Wednesday, June 11, 2025 4:23 AM IST
ഗോഹട്ടി: സോഷ്യൽ മീഡിയയിൽ 'പാക്കിസ്ഥാൻ അനുകൂല' നിലപാട് പങ്കുവച്ച രണ്ടുപേർ ആസാമിൽ അറസ്റ്റിൽ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ നാഗോൺ, ലഖിംപൂർ ജില്ലകളിൽ നിന്നും സാബികുൽ ഇസ്ലാം, ദുലാൽ ബോറ എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. ഇസ്ലാമിനെ ലഖിംപൂർ ജില്ലയിൽ നിന്നും ബോറയെ നാഗോൺ പോലീസുമാണ് അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാനോട് അനുഭാവം പുലർത്തിയതിന് ആകെ 92 പേർ ഇപ്പോൾ ജയിലിലുണ്ടെന്ന് ഹിമന്ത വിശ്വ ശർമ പറഞ്ഞു. അറസ്റ്റിലായ 92 പേരിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎ അമിനുൾ ഇസ്ലാമും ഉൾപ്പെടുന്നു.
പാക്കിസ്ഥാൻ അനുകൂല നിലപാടിന്റെ പേരിൽ സംസ്ഥാനത്ത് അറസ്റ്റിലായ ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം.