കെനിയയിലെ വാഹനാപകടം: മുഖ്യമന്ത്രി അനുശോചിച്ചു
Tuesday, June 10, 2025 10:58 PM IST
തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും അഞ്ചു മലയാളികള്‍ മരിച്ചതായാണ് വിവരം.
നോര്‍ക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങളും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അടിയന്തരാവശ്യങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് നമ്പരും പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ നെഹ്റൂറുവിലെ ആശുപത്രികളില്‍ കഴിയുന്ന പരിക്കേറ്റവരെ രാത്രിയോടെ റോഡു മാര്‍ഗമോ എയര്‍ ആംബുലന്‍സിലോ നെയ്റോബിയിലെത്തിക്കും.
അപകടത്തില്‍ മരച്ചവരുടെ മൃതദേഹം നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും ലോക കേരള സഭ അറിയിച്ചു. നെയ്റോബിയിലെ നക്റൂ, അഗാക്കാന്‍ ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹെല്‍പ്പ് ഡെസ്ക് നമ്പർ: 18004253939 (ടോള്‍ ഫ്രീ നമ്പര്‍, ഇന്ത്യയില്‍ നിന്നും ), +91-8802012345 (മിസ്ഡ് കോള്‍, വിദേശത്തു നിന്നും).