ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി ത​ഹാ​വൂ​ർ ഹു​സൈ​ൻ റാ​ണ​യ്ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി കോ​ട​തി. ഫോ​ണി​ൽ കൂ​ടി സം​സാ​രി​ക്കാ​നാ​ണ് അ​നു​മ​തി.

ജ​യി​ൽ ച​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യും തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​രി​ലെ ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​മാ​ണ് സം​സാ​രി​ക്കേ​ണ്ട​തെ​ന്ന് പ​ട്യാ​ല ഹൗ​സ് കോ​ട​തി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം റാ​ണ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ഒ​രു പ്രാ​വ​ശ്യം ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​ന് എ​തി​ർ​പ്പി​ല്ലെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ‌​ഐ‌​എ) കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ജ​യി​ൽ​ച​ട്ട പ്ര​കാ​രം ഭാ​വി​യി​ൽ റാ​ണ​യ്ക്ക് പ​തി​വാ​യി ഫോ​ൺ വി​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട് എ​ന്താ​ണെ​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും കോ​ട​തി തേ​ടി​യി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മെ, റാ​ണ​യു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് 10 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.