കൊ​ച്ചി: സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് സി.​എ​സ്. സു​ധ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഈ ​മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​നു​ള്ള നി​യ​മ​നി​ര്‍​മാ​ണം ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ​മ​യം സം​ബ​ന്ധി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന സി​നി​മ കോ​ണ്‍​ക്ലേ​വ് ഓ​ഗ​സ്റ്റി​ലേ​ക്ക് മാ​റ്റി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

കോ​ണ്‍​ക്ലേ​വ് വൈ​കു​ന്ന​ത് നി​യ​മ​നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള ഹ​ര്‍​ജി​ക്കാ​രും അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം അ​റി​യി​ക്കാ​നാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം.