ഗുജറാത്തിൽ യുവ മോഡൽ ജീവനൊടുക്കിയ നിലയിൽ
Sunday, June 8, 2025 11:00 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ യുവ മോഡൽ ജീവനൊടുക്കി. 23 കാരിയായ അഞ്ജലി വർമോറയെയാണ് അത്വ പ്രദേശത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും അഞ്ജലി ദീർഘകാലമായി മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ, മധ്യപ്രദേശിൽ നിന്നുള്ള 19 കാരിയായ മോഡൽ സുഖ്പ്രീത് കൗറിനെ സൂറത്തിലെ സരോലി പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.