കീ​വ്: യു​ക്രെ​യ്നി​ലെ പ്ര​ധാ​ന പ​ട്ട​ണ​മാ​യ ഖാ​ർ​കീ​വി​ൽ വ​ൻ ആ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

മി​സൈ​ലു​ക​ളും, ഡ്രോ​ണു​ക​ളും, ബോം​ബു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മൂ​ന്ന് പേ​ർ മ​രി​ച്ചു. 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും റോ​ഡു​ക​ളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്.

യു​ദ്ധം തു​ട​ങ്ങി​യ​തി​ന് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട യു​ക്രെ​യ്നി​ലെ പ​ട്ട​ണം ഖാ​ർ​കീ​വാ​ണെ​ന്ന് മേ​യ​ർ ഇ​ഹോ​ർ തെ​രെ​കോ​വ് പ​റ​ഞ്ഞു.