ബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ രാജിവച്ചെന്ന് സൂചന
Saturday, June 7, 2025 11:51 AM IST
ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച സംഭവത്തേ തുടര്‍ന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ രാജിവച്ചെന്ന് സൂചന. സെക്രട്ടറി എ.ശങ്കര്‍, ട്രഷറര്‍ ഇ.എസ്.ജയറാം എന്നിവര്‍ രാജിവച്ചെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാത്രി ഇരുവരും പ്രസിഡന്റിന് രാജിക്കത്ത് അയച്ചെന്നാണ് വിവരം. പരിപാടികളുമായി തങ്ങള്‍ക്ക് പരിമിതമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നെന്നാണ് കത്തിലെ പരാമര്‍ശമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം അസോസിയേഷന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞിരുന്നു. ഇവർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.