മുല്ലപ്പെരിയാറിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Thursday, June 5, 2025 6:00 PM IST
ഇടുക്കി: നീന്തല്‍ പഠിക്കുന്നതിനിടെ മുല്ലപ്പെരിയാറിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകൻ അർജുന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരമാണ് മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ അർജുനെ കാണാതായത്.
തുടർന്ന് ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.