മഹുവാ മൊയ്ത്ര വിവാഹിതയായി; വരൻ മുൻ ബിജെഡി എംപി
Thursday, June 5, 2025 5:40 PM IST
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരൻ. മേയ് മൂന്നിന് ജർമ്മനിയിൽ നടത്തിയ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
ഒഡീഷയിലെ പുരി മണ്ഡലത്തിലെ എംപിയായിരുന്നു പിനാകി മിശ്ര. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള എംപിയാണ് മഹുവ മൊയ്ത്ര. 2010 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ മഹുവ 2019, 2024 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു.
പിനാകി മിശ്രയ്ക്ക് മുൻ വിവാഹത്തിൽ ഒരു മകനും ഒരു മകളും ഉണ്ട്. നേരത്തേ ഡെൻമാർക്ക് പൗരനായ ലാർസ് ബ്രോർസനെ മഹുവാ വിവാഹം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിവാഹമോചനം നേടിയിരുന്നു.
അതേസമയം വിവാഹവാർത്ത മഹുവയോ പിനാകിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.