ബം​ഗ​ളൂ​രു: ഐ​പി​എ​ൽ കി​രീ​ട ജേ​താ​ക്ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ടീം ​അം​ഗ​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ൽ വി​ജ​യ റാ​ലി ന​ട​ത്തും. വി​ധാ​ൻ സൗ​ധ മു​ത​ൽ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യം വ​രെ​യാ​ണ് വി​ജ​യ റാ​ലി ന​ട​ത്തു​ന്ന​ത്.

റാ​ലി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ധാ​ൻ സൗ​ധ​യ്ക്ക് മു​ന്നി​ൽ നി​ന്നും ക​സ്തൂ​ർ​ബ റോ​ഡ് വ​രെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ടീം ​അം​ഗ​ങ്ങ​ളെ ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ്വീ​ക​രി​ച്ചു.

നേ​ര​ത്തെ, ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ത്താ​നി​രു​ന്ന വി​ജ​യ​റാ​ലി റ​ദ്ദാ​ക്കി​യി​രു​ന്നു. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പോ​ലീ​സ് അ​വ​സാ​ന​നി​മി​ഷം അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ടീം ​അം​ഗ​ങ്ങ​ളെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഓ​പ്പ​ണ്‍ ബ​സി​ലെ വി​ക്ട​റി പ​രേ​ഡ് ന​ഗ​ര​ത്തി​ല്‍ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഇ​തോ​ടെ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ർ​സി​ബി​യു​ടെ ഹോം​ഗ്രൗ​ണ്ടാ​യ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ടീ​മി​നെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​ത്ര​മാ​ക്കി വി​ജ​യാ​ഘോ​ഷം ഒ​തു​ക്കി​യി​രു​ന്നു.