പ്രതിഷ്ഠാ ദിനം; ശബരിമല നട ബുധനാഴ്ച തുറക്കും
Tuesday, June 3, 2025 6:34 PM IST
പത്തനംതിട്ട: പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറക്കും.
വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.
വ്യാഴാഴ്ചയാണ് പ്രതിഷ്ഠാ ദിനം. പ്രതിഷ്ഠാ ദിനത്തിൽ രാവിലെ അഞ്ചിന് നട തുറക്കും. തുടർന്ന് പൂജകൾ പൂർത്തിയാക്കി രാത്രി പത്തിന് നട അടയ്ക്കും.