തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ ഭ​ക്ഷ​ണ മെ​നു പ​രി​ഷ്‌​ക​രി​ച്ചു. മു​ട്ട, ബി​രി​യാ​ണി, പു​ലാ​വ് തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​രി​ഷ്‌​ക​ര​ണം. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം വീ​തം ന​ല്‍​കി​യി​രു​ന്ന പാ​ലും മു​ട്ട​യും മൂ​ന്ന് ദി​വ​സം ന​ല്‍​കും.

അ​ങ്ക​ണ​വാ​ടി​യി​ല്‍ ഉ​പ്പു​മാ​വി​ന് പ​ക​രം ബി​രി​യാ​ണി​യും പൊ​രി​ച്ച കോ​ഴി​യും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ങ്കു​വെ​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഇ​ട​പെ​ട്ടാ​ണ് മെ​നു പ​രി​ഷ്‌​ക​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ര്‍​ജാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ച​ട​ങ്ങി​ല്‍ മാ​തൃ​കാ ഭ​ക്ഷ​ണ​മെ​നു മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. പ​ഞ്ച​സാ​ര​യു​ടെ​യും ഉ​പ്പി​ന്‍റെ​യും അ​ള​വ് കു​റ​ച്ചു​കൊ​ണ്ടാ​ണ് മെ​നു പ​രി​ഷ്‌​ക​രി​ച്ച​ത്.

പ​രി​ഷ്‌​ക​രി​ച്ച മെ​നു അ​നു​സ​രി​ച്ച് ഓ​രോ ദി​വ​സ​വും വൈ​വി​ധ്യ​മാ​യ ഭ​ക്ഷ​ണ​മാ​ണ് ന​ല്‍​കു​ക. തി​ങ്ക​ളാ​ഴ്ച ബ്രേ​ക്ക്ഫാ​സ്റ്റാ​യി പാ​ല്‍, പി​ടി, കൊ​ഴു​ക്ക​ട്ട/​ഇ​ല​യ​ട എ​ന്നി​വ ന​ല്‍​കും. ഉ​ച്ച​യ്ക്ക് ചോ​റ്, ചെ​റു​പ​യ​ര്‍ ക​റി, ഇ​ല​ക്ക​റി, തോ​ര​ന്‍. പൊ​തു​ഭ​ക്ഷ​ണ​മാ​യി ന​ല്‍​കു​ക ധാ​ന്യം, പ​രി​പ്പ് പാ​യ​സം എ​ന്നി​വ​യാ​യി​രി​ക്കും.

ചൊ​വ്വ രാ​വി​ലെ ന്യൂ​ടി ല​ഡു. ഉ​ച്ച​യ്ക്ക് മു​ട്ട ബി​രി​യാ​ണി/ മു​ട്ട പു​ലാ​വ്, ഫ്രൂ​ട്ട് ക​പ്പ്. പൊ​തു​ഭ​ക്ഷ​ണ​മാ​യി റാ​ഗി അ​ട​യാ​യി​രി​ക്കും ന​ല്‍​കു​ക. ബു​ധ​ൻ ബ്രേ​ക്ക് ഫാ​സ്റ്റാ​യി പാ​ല്‍, പി​ടി, കൊ​ഴു​ക്ക​ട്ട/ ഇ​ല​യ​ട, ക​ട​ല മി​ഠാ​യി എ​ന്നി​വ ന​ൽ​കും.

ഉ​ച്ച​യ്ക്ക് പ​യ​ര്‍ ക​ഞ്ഞി, വെ​ജ് കി​ഴ​ങ്ങ് കൂ​ട്ടു​ക​റി, സോ​യ ഡ്രൈ ​ഫ്രൈ. പൊ​തു​ഭ​ക്ഷ​ണ​മാ​യി ന​ല്‍​കു​ക ഇ​ഡ്‌​ലി, സാ​മ്പാ​ര്‍, പു​ട്ട്, ഗ്രീ​ന്‍​പീ​സ് ക​റി. വ്യാ​ഴം ബ്രേ​ക്ക് ഫാ​സ്റ്റി​ന് റാ​ഗി, അ​രി അ​ട/ ഇ​ല​യ​പ്പം, ഉ​ച്ച ഭ​ക്ഷ​ണം: ചോ​റ്, മു​ള​പ്പി​ച്ച ചെ​റു​പ​യ​ര്‍, ചീ​ര​ത്തോ​ര​ന്‍, സാ​മ്പാ​ര്‍, ഓം​ലെ​റ്റ്. പൊ​തു​ഭ​ക്ഷ​ണ​മാ​യി അ​വ​ല്‍, ശ​ര്‍​ക്ക​ര, പ​ഴം മി​ക്‌​സ് എ​ന്നി​വ ന​ൽ​കും.

വെ​ള്ളി​യാ​ഴ്ച ബ്രേ​ക്ക്ഫാ​സ്റ്റി​നാ​യി പാ​ല്‍, കൊ​ഴു​ക്ക​ട്ട, ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ചോ​റ്, ചെ​റു​പ​യ​ര്‍ ക​റി, അ​വി​യ​ല്‍, ഇ​ല​ക്ക​റി, തോ​ര​ന്‍. പൊ​തു​ഭ​ക്ഷ​ണം: ഗോ​ത​മ്പ് നു​റു​ക്ക് പു​ലാ​വ്. ശ​നി​യാ​ഴ്ച ബ്രേ​ക്ക്ഫാ​സ്റ്റി​നാ​യി ന്യൂ​ട്രി ല​ഡു, ഉ​ച്ച​യ്ക്ക്: വെ​ജി​റ്റ​ബി​ള്‍ പു​ലാ​വ്, മു​ട്ട, റൈ​ത്ത, പൊ​തു​ഭ​ക്ഷ​ണം ധാ​ന്യ പാ​യ​സം.