എറണാകുളത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാർഥികളെ കാണാതായി
Monday, June 2, 2025 3:18 PM IST
കൊച്ചി: എറണാകുളം ഞാറയ്ക്കൽ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാർഥികളെ കാണാതായി. യമൻ പൗരന്മാരായ ജുബ്രാൻ, അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്.
ഇന്ന് ഉച്ചയ്ക്ക് 12:30ഓടെയാണ് അപകടം. കടലിലേക്കിറങ്ങിയ ഇവരോട് മത്സ്യത്തൊഴിലാളികൾ കരയിലേക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിന് തയാറായില്ല. ഇതേ തുടർന്നാണ് അപകടമുണ്ടായത്.
ഫയർഫോഴ്സിന്റെയും കോസ്റ്റൽ പോലീസിന്റെയും നേൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. കോയമ്പത്തൂരിലെ രത്ന കോളജിലെ വിദ്യാർഥികളാണിവർ.