അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ഫൈ​ന​ലി​ലെ​ത്തി പ​ഞ്ചാ​ബ് കിം​ഗ്സ്. ക്വാ​ളി​ഫ​യ​ർ ര​ണ്ടി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ത​ക​ർ​ത്താ​ണ് പ​ഞ്ചാ​ബ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ചൊവ്വാഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ നേ​രി​ടും.

ഞാ​യ​റാ​ഴ്ച ന​ട​ന്ന ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് പ​ഞ്ചാ​ബ് വി​ജ​യി​ച്ച​ത്. മും​ബൈ ഉ​യ​ർ​ത്തി​യ 204 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഓ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു. നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ ഗം​ഭീ​ര ബാ​റ്റിം​ഗാ​ണ് 11 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ​ഞ്ചാ​ബി​നെ ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

87 റ​ൺ​സാ​ണ് ശ്രേ​യ​സ് അ​യ്യ​ർ എ​ടു​ത്ത​ത്. 41 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും എ​ട്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ശ്രേ​യ​സി​ന്‍റെ ഇ​ന്നിം​ഗ്സ്. 29 പ​ന്തി​ൽ 48 റ​ണ്ട​സെ​ടു​ത്ത നേ​ഹാ​ൽ വ​ദേ​ര​യും 21 പ​ന്തി​ൽ 38 റ​ൺ​സെ​ടു​ത്ത ജോ​ഷ് ഇം​ഗ്ലീ​സും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

മും​ബൈ ഇ​ന്ത്യ​ൻ​സി​ന് വേ​ണ്ടി അ​ശ്വ​നി കു​മാ​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ട്രെ​ന്‍റ് ബോ​ൾ​ട്ടും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.