തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ
Monday, June 2, 2025 12:46 AM IST
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ങ്കോക്കിൽ നിന്നും സിംഗപ്പുർ വഴി തിരുവനന്തപുരത്ത് എത്തിയ രണ്ട് വിദ്യാർഥികളിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
10 കോടി വിലമതിക്കുന്ന 10 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് ആണ് പിടികൂടിയത്. ബംഗളൂരുവിലെ വിദ്യാർഥികളായ 23 വയസുള്ള യുവാവും 21 വയസുള്ള യുവതിയുമാണ് പിടിയിലായത്.മലപ്പുറം സ്വദേശികളാണ് വിദ്യാര്‍ഥികളാണ് ഇരുവരും.
അവധിക്കാലം ആഘോഷിക്കാനായി പോയവർ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ്. ബംഗളൂരുവിലും മംഗളൂരുവിലും വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തൽ.