ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി പാ​ക്കി​സ്ഥാ​ൻ. പ​ര​സ്പ​ര വി​ശ്വാ​സം ദൃ​ഢ​മാ​ക്കി മു​ന്നോ​ട്ടു​പോ​കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യ​താ​യി പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പാ​ക്–​അ​ഫ്ഗാ​ൻ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ചൈ​ന​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച ബെ​യ്ജിം​ഗി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ പു​തി​യ നീ​ക്കം.

ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​ഷാക് ധ​റും അ​ഫ്ഗാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മി​ർ ഖാ​ൻ മു​ത്താ​ഖി​യും ത​മ്മി​ൽ ഞാ​യ​റാ​ഴ്ച ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. പ​ര​സ്പ​രം അം​ബാ​സ​ഡ​ർ​മാ​രെ നി​യ​മി​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്.