തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ – പി.​വി. അ​ൻ​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​ക​രി​ച്ച് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ട​ത്തി​യ​ത് വ്യ​ക്തി​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു​വെ​ന്നും അ​തി​ൽ താ​ൻ തെ​റ്റ് പ​റ​യു​ന്നി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ന് ഈ ​വി​ഷ​യ​ത്തി​ൽ ഒ​രു ഭ​യ​പ്പാ​ടു​മി​ല്ലെ​ന്നും സ​ന്ദ‍​ശ​നം വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം നാ​ളെ ആ​ണെ​ന്നും അ​തി​നാ​ൽ കാ​ര്യ​ങ്ങ​ൾ നാ​ളെ വി​ശ​ദീ​ക​രി​ക്കാ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വി​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും യു​ഡി​എ​ഫ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.