നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി വനിതാ എസ്ഐ
Sunday, June 1, 2025 3:58 AM IST
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി വനിതാ എസ്ഐ.
പ്രതിയായ കമൽ കിഷോറിനെയാണ് സബ് ഇൻസ്പെക്ടർ സക്കീന ഖാൻ വെടിവെച്ചത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മേയ് 28-ന് മഡെയ്ഗഞ്ച് പ്രദേശത്ത് കിഷോർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു സംഭവം.
സാക്കിന ഖാൻ അടക്കമുള്ള പോലീസുകാരുടെ സംഘം പ്രതി ഒളിവിൽകഴിയുന്ന സ്ഥലത്തെത്തി. എന്നാൽ, പോലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം.
ഇതോടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാൻ അതിസാഹസികമായി പ്രതിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് സാക്കിന ഖാൻ കൗൺസലിംഗ് നൽകിയിരുന്നു.
പ്രതിയായ കമൽ കിഷോറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.