ഓട്ടോ കുഴിയില്‍ വീണു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Sunday, June 1, 2025 1:05 AM IST
കോഴിക്കോട്: ഓട്ടോറിക്ഷ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം ഏഴിന് വടകര അഴിയൂരിലുണ്ടായ അപകടത്തിൽ മാഹി ചാലക്കര സ്വദേശി റഫീഖ് (45) ആണ് മരിച്ചത്.
സർവീസ് റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനിടെ മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിയുകയായിരുന്നു. ഉടൻതന്നെ റഫീഖിനെ മാഹി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.