ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ 3000 ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 3395 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ഉ​ള്ള​ത്.

കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടൂ​ത​ൽ രോ​ഗി​ക​ൾ ഉ​ള്ള​ത്. 1336 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു കോ​വി​ഡ് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക എ​ന്നി സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നാ​ല് കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് കേ​ന്ദ്രം നി​ർ​ദ്ദേ​ശം ന​ൽ​കി.