കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു
Saturday, May 31, 2025 9:46 PM IST
പാലക്കാട്: കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ്(27) ആണ് മരിച്ചത്.
കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാൻ എത്തിയത്.
അപകടത്തിൽപ്പെട്ട ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി സജീഷിനെ നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.