കരുണ്‍ നായർക്ക് ഇരട്ട സെഞ്ചുറി; ഇംഗ്ലണ്ട് ലയണ്‍സിനെതിരെ റണ്‍മല തീർത്ത് ഇന്ത്യ എ
Saturday, May 31, 2025 7:52 PM IST
കാൻറർബറി: ഇംഗ്ലണ്ട് ലയണ്‍സിനെതിരെ റണ്‍മല തീർത്ത് ഇന്ത്യ എ. കരുണ്‍ നായരുടെ ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 557 റണ്‍സെടുത്തു.
281 പന്തുകൾ നേരിട്ട കരുണ്‍ 26 ഫോറും ഒരു സിക്സും ഉൾപ്പെടെ 204 റണ്‍സാണ് അടിച്ചെടുത്തത്. കരുണിനു പുറമേ സർഫറാസ് ഖാനും ധ്രുവ് ജുറലും മികച്ച പ്രകടനം കാഴ്ചവച്ചു. സർഫറാസ് 119 പന്തുകളിൽനിന്നും 92 റണ്‍സും ധ്രുവ് 120 പന്തുകളിൽനിന്നും 94 റണ്‍സും നേടി.
ഷാർദുൽ താക്കൂർ 27 റണ്‍സും ഹർഷ് ദുബെ 32 റണ്‍സും അൻഷുൽ കംബോജ് 23 റണ്‍സും നേടി. സെന്റ് ലോറൻസ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റു ചെയ്യുകയായിരുന്നു.
ഇംഗ്ലണ്ടിനായി ജോഷ് ഹളും സമൻ അക്തറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. എഡ്ഡി ജാക്ക് രണ്ട് വിക്കറ്റും നേടി.