കൊ​ച്ചി: കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്‍ സ​മി​തി​യു​ടെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ണ്‍ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യി കേ​ര​ള ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ആ​സ്ഥാ​ന​കാ​ര്യാ​ല​യ​മാ​യ പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ല്‍ ന​ട​ക്കും.

മൂ​ന്നി​ന് രാ​വി​ലെ 10ന് ​സ​മ​ര്‍​പ്പി​ത സ​മൂ​ഹ​ങ്ങ​ളു​ടെ മേ​ജ​ര്‍ സു​പ്പീ​രി​യ​ര്‍​മാ​രു​ടെ​യും കെ​സി​ബി​സി​യു​ടെ​യും സം​യു​ക്ത​യോ​ഗം പ്ര​സി​ഡ​ന്‍റ് ക​ര്‍​ദി​നാ​ള്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​സി​ബി​സി റി​ലീ​ജി​യ​സ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് ഡോ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. "സി​ന​ഡാ​ത്മ​ക​ത പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ല്‍ സ​ന്യ​സ്ത സ​മൂ​ഹ നേ​താ​ക്ക​ളു​ടെ പ​ങ്ക്' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഡോ. ​സാ​ജു ച​ക്കാ​ല​ക്ക​ല്‍ ക്ലാ​സ് ന​യി​ക്കും.

ഉ​ച്ച​യ്ക്ക് 12ന് ​സ​മ്മേ​ള​ന​ത്തി​ല്‍ പി​ഒ​സി മ​ല​യാ​ളം ബൈ​ബി​ളി​ന്‍റെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് പ്ര​ഫ. എം.​കെ. സാ​നു​വി​ന് ന​ല്‍​കി​കൊ​ണ്ട് ക​ര്‍​ദി​നാ​ള്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ പ്ര​കാ​ശ​നം ചെ​യ്യും.

വൈ​കി​ട്ട് അ​ഞ്ചി​ന് കെ​സി​ബി​സി സ​മ്മേ​ള​നം ആ​രം​ഭി​ക്കും. തു​ട​ർ​ന്നു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും സ​ഭാ ന​വീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ജൂ​ബി​ലി വ​ര്‍​ഷം - 2025 ആ​ഘോ​ഷ​ത്തെ​ക്കു​റി​ച്ചും സ​ഭ​യും സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടു​ക​ളെ​യും ന​ട​പ​ടി​ക​ളെ​യും സം​ബ​ന്ധി​ച്ചും കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്‍ സ​മി​തി ച​ര്‍​ച്ച ചെ​യ്യും.

കേ​ര​ള​ത്തി​ലെ എ​ല്ലാ ക​ത്തോ​ലി​ക്കാ രൂ​പ​ത​ക​ളു​ടെ​യും മെ​ത്രാ​ന്മാ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.