കൊ​ല്ലം: ഇ​ത്തി​ക്ക​ര -ആ​യൂ​ര്‍ റോ​ഡി​ല്‍ ചെ​ങ്കു​ളം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം ബൈ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. ചാ​ത്ത​ന്നൂ​ര്‍ മ​ര​ക്കു​ളം സോ​ണി ഭ​വ​നി​ല്‍ സി ​ത​ങ്ക​ച്ച​നാ​ണ് (64) മ​രി​ച്ച​ത്.

റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു മാ​റ്റി​യ​പ്പോ​ഴാ​ണ് ബൈ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൊ​ട്ടി​യ​ത്ത് നി​ന്ന് ആ​യൂ​രി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​മാ​യാ​ണ് ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്.