പാലക്കാട് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
Saturday, May 31, 2025 9:24 AM IST
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരണത്തിനു കീഴടങ്ങി. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. ചീരക്കടവിലെ വനമേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം.
വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ പോയ മല്ലനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിടുകയായിരുന്നു. വാരിയെല്ലിനും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.