മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ അ​യ​യാ​തെ പി.​വി. അ​ൻ​വ​ർ. പി​വി അ​ൻ​വ​റു​മാ​യി യു​ഡി​എ​ഫി​ന് ഇ​നി​യും സ​മ​വാ​യ​ത്തി​ൽ എ​ത്താ​ൻ ആ​യി​ല്ല. മ​ത്സ​രി​ക്കു​മെ​ന്ന് ഇ​ന്നോ നാ​ളെ​യോ അ​ന്‍​വ​ര്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കും.

ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് അ​ന്‍​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. അ​സോ​സി​യേ​റ്റ് അം​ഗ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം വൈ​കി​പ്പോ​യെ​ന്നാ​ണ് യു​ഡി​എ​ഫി​ൽ വി​ല​യി​രു​ത്ത​ൽ. പ്ര​ശ്നം വ​ഷ​ളാ​യ​തി​ൽ ലീ​ഗി​നും അ​തൃ​പ്തി​യു​ണ്ട്.

അ​തേ​സ​മ​യം, നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഇ​ന്ന് നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 11നാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക.

ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജ് ഇ​ന്ന് മ​ണ്ഡ​ല​ത്തി​ലെ​ത്തും. രാ​വി​ലെ പ​ത്ത​ര​യ്ക്ക് നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന സ്വ​രാ​ജി​ന് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്കു​ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ സ്വ​രാ​ജി​ന്‍റെ റോ​ഡ് ഷോ​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.