എറണാകുളത്ത് വാഹനാപകടം; യുവാവ് മരിച്ചു
Saturday, May 31, 2025 7:44 AM IST
കൊച്ചി: എറണാകുളം കടമറ്റത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.