കാ​ന്‍റ​ർ​ബ​റി: ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സി​നെ​തി​രാ​യ ഒ​ന്നാം അ​നൗ​ദ്യോ​ഗി​ക ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ എ ​കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ആ​ദ്യ ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 409 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

186 റ​ണ്‍​സു​മാ​യി ക​രു​ണ്‍ നാ​യ​രും 82 റ​ണ്‍​സു​മാ​യി ധ്രു​വ്‌ ജു​റെ​ലു​മാ​ണ് ക്രീ​സി​ൽ. ഇ​രു​വ​രും നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 177 റ​ണ്‍​സ് നേ​ടി​ക്ക​ഴി​ഞ്ഞു. നേ​ര​ത്തെ 119 പ​ന്തി​ല്‍ 92 റ​ണ്‍​സെ​ടു​ത്ത സ​ര്‍​ഫ​റാ​സ് ഖാ​ന്‍റെ പ്ര​ക​ട​ന​വും ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യി.

സെ​ന്‍റ് ലോ​റ​ന്‍​സ് ഗ്രൗ​ണ്ടി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (24), ക്യാ​പ്റ്റ​ന്‍ അ​ഭി​മ​ന്യു ഈ​ശ്വ​ര​ന്‍ (എ​ട്ട്) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റ് താ​ര​ങ്ങ​ള്‍.