കേരളത്തിൽ എൽഡിഎഫിനു ഭരണത്തുടർച്ചയുണ്ടാകും: ഡി. രാജ
Friday, May 30, 2025 11:55 PM IST
തൃശൂർ: അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിനു ഭരണത്തുടർച്ചയുണ്ടാകുമെന്നു സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. സിപിഐ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആർഎസ്എസിന്റെ പങ്കുതെളിയിക്കാൻ താൻ അവരെ വെല്ലുവിളിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിക്കാത്തവർ ഇന്ത്യ ഭരിക്കുന്നത് എങ്ങനെ ന്യായീകരിക്കാൻ കഴിയും?
ഒരുകാലത്തു ബ്രിട്ടീഷ് രാജിനെ നാം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിച്ചതുപോലെ പുതിയ കാലത്ത് ആർഎസ്എസ് രാജിനെയും മോദി രാജിനെയും ചെറുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വമെന്നും രാജ പറഞ്ഞു.