മു​ല്ല​ൻ​പു​ർ: ഐ​പി​എ​ല്ലി​ലെ എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 228 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

81 റ​ൺ​സെ​ടു​ത്ത രോ​ഹി​ത് ശ​ർ​മ​യാ​ണ് മും​ബൈ​യു​ടെ ടോ​പ്സ്കോ​റ​ർ. 50 പ​ന്തി​ൽ ഒ​ൻ​പ​ത് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്. ജോ​ണി ബെ​യ​ർ​സ്റ്റോ 47 റ​ൺ‌​സും സൂ​ര്യ​കു​മാ​ർ യാ​ദ​വ് 33 റ​ൺ‌​സും സ്കോ​ർ ചെ​യ്ത​പ്പോ​ൾ തി​ല​ക് വ​ർ​മ 25 റ​ൺ​സും നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ 22 റ​ൺ​സും എ​ടു​ത്തു.

ഗു​ജ​റാ​ത്തി​ന് വേ​ണ്ടി പ്ര​സി​ദ് കൃ​ഷ്ണ​യും ര​വി​ശ്രീ​നി​വാ​സ​ൻ സാ​യ് കി​ഷോ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. മു​ഹ​മ്മ​ദ് സി​റാ​ജ് ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.