വിഴിഞ്ഞത്ത് ഒൻപത് മത്സ്യത്തൊഴിലാളികളെ കാണാതായി
Friday, May 30, 2025 8:15 PM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഒൻപത് മത്സ്യത്തൊഴിലാളികളെ കാണാതായി. വ്യാഴാഴ്ച രാത്രി മത്സ്യബന്ധത്തിന് പോയ ഇവർ തിരിച്ചെത്തിയില്ല.
മൂന്ന് വള്ളങ്ങളിലായി പോയ ഇവർക്കായി തെരച്ചിൽ നടക്കുന്നു. രാത്രി വൈകിയും തെരച്ചിൽ തുടരുമെന്നാണ് അധികൃതർ അറിയിച്ചത്.