അൻവർ നികുതിവെട്ടിച്ചെന്ന പരാതി; വിശദീകരണം തേടി ഹൈക്കോടതി
Friday, May 30, 2025 6:54 PM IST
കൊച്ചി: പി.വി. അൻവർ നികുതി വെട്ടിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി.
ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തോടാണ് വിശദീകരണം തേടിയത്. പരാതിയിൽ അന്വേഷണം എവിടെ വരെ എത്തിയെന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഇതുവരെ നടത്തിയ അന്വേഷണം എന്താണെന്നും അതിന്റെ പുരോഗതി എന്താണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.