വടകരയിൽ ഇതരസംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു
Friday, May 30, 2025 6:26 PM IST
കോഴിക്കോട്: വടകരയിൽ ഇതരസംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. പശ്ചിമ ബംഗാൾ സിലിഗുരി സ്വദേശി രാജേഷ് റായ് ആണ് മരിച്ചത്.
കുഞ്ഞിപ്പള്ളി റെയിൽവെ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം മൂന്നോടെയാണ് സംഭവം. ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ഒരു ട്രാക്കിലൂടെ ട്രയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് മാറിയ രാജേഷിനെ മറ്റൊരു ട്രയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ചോമ്പാല പോലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശേരിയിൽ താമസിക്കുന്ന രാജേഷ് റായി നിർമാണ ജോലിക്ക് വേണ്ടി സ്ഥലത്ത് എത്തി മടങ്ങുന്നതിനിടെയാണ് അപകടം.