ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ നാ​ല് പേ​ർ മ​രി​ച്ചു. 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ്രീ ​മു​ക്ത്സ​ർ സാ​ഹി​ബ് ജി​ല്ല​യി​ലെ ലം​ബി​യി​ലെ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

പൊ​ട്ടി​ത്തെ​റി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ണ്ട് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി കി​ട​പ്പു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

പ​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന യൂ​ണി​റ്റും പാ​ക്കിം​ഗ് യൂ​ണി​റ്റും ഒ​രേ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.