കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നു​റ​പ്പാ​ണെ​ന്ന് വ​ട​ക​ര എം​പി​യും കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ഫി പ​റ​മ്പി​ല്‍. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ര് വ​ന്നാ​ലും പ്ര​ശ്ന​മി​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

"എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി ഇ​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ച്ച​ല്ല മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്നാ​ലും ഗു​ണം യു​ഡി​എ​ഫി​ന് ത​ന്നെ​യാ​ണ്. ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ ജ​യ​മാ​ണ്. എ​ല്‍​ഡി​എ​ഫ് കെ​ട്ടി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ജ​ന​ത്തി​ന് മു​ന്നി​ല്‍ പൊ​ളി​ഞ്ഞു വീ​ഴു​ക​യാ​ണ്.'-​ഷാ​ഫി പ​റ​ന്പി​ൽ പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ ആ​ദ്യ ചോ​യി​സ് സ്ഥാ​നാ​ര്‍​ത്ഥി സ്വ​രാ​ജാ​യി​രു​ന്നോ എ​ന്ന് പാ​ർ​ട്ടി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി എം. ​സ്വ​രാ​ജി​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഷാ​ഫി​യു​ടെ പ്ര​തി​ക​ര​ണം.