സിം​ഗ​പ്പു​ര്‍: സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്ക് രം​ഗി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സെ​മി​ഫൈ​ന​ലി​ൽ. പു​രു​ഷ​ൻ​മാ​രു​ടെ ഡ​ബി​ൾ​സി​ലെ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ സ​ഖ്യ​മാ​യ മ​ലേ​ഷ്യ​യു​ടെ ഗോ​ഹ് ഷെ ​ഫെ​യ്-​നൂ​ർ ഇ​സ്സു​ദി​ൻ സ​ഖ്യ​ത്തി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് സാ​ത്വി​ക്ക്-​ചി​രാ​ഗ് സ​ഖ്യം സെ​മി​യി​ൽ ക​ട​ന്ന​ത്.

39 മി​നി​റ്റ് മാ​ത്രം​ നീ​ണ്ട മ​ത്സ​ര​ത്തി​ൽ 21-17, 21-15 എ​ന്ന സ്കോ​റി​നാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം വി​ജ​യി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് സെ​മി​ഫൈ​ന​ൽ.

മ​ലേ​ഷ്യ​യു​ടെ ത​ന്നെ ആ​രോ​ൺ ചി​യ-​സോ വൂ​യി യി​ക് സ​ഖ്യ​മാ​ണ് സെ​മി​യി​ൽ ഇ​ന്ത്യൻ സ​ഖ്യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.