കൊ​ച്ചി: മു​ന​മ്പ​ത്ത് സി​മ​ന്‍റ് ഇ​ഷ്ടി​ക ത​ല​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. എ​റ​ണാ​കു​ളം വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​നി ആ​ര്യാ ശ്യാം​മോ​നാ​ണ് (34) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ന​മ്പ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് സ​മീ​പം നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കാ​റ്റി​ലും മ​ഴ​യി​ലും കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സി​മ​ന്‍റ് ഇ​ഷ്ടി​ക ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ര്യ​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ യു​വ​തി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.