കോ​ട്ട​യം: നി​ല​മ്പു​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എം. ​സ്വ​രാ​ജി​നെ പ്ര​ഖ്യാ​പി​ച്ച വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. പ്ര​ചാ​ര​ണ രം​ഗ​ത്ത് യു​ഡി​എ​ഫ് ഒ​രു​പാ​ട് മു​ന്നി​ലാ​ണ്. എ​തി​ർ​സ്ഥാ​നാ​ർ​ഥി കൂ​ടി വ​രു​മ്പോ​ഴാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​വേ​ശ​വും ചൂ​ടും വ​രു​ന്ന​ത്. പ്ര​തി​രോ​ധ നി​ര​യി​ൽ ആ​ളു​ണ്ടെ​ങ്കി​ലേ ഫോ​ർ​വേ​ഡി​ന് ഗോ​ൾ അ​ടി​ക്കാ​ൻ ആ​വേ​ശം വ​രൂ എ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.

പു​തു​പ്പ​ള്ളി​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷൗ​ക്ക​ത്ത്. ഉ​മ്മ​ൻ ചാ​ണ്ടി ത​നി​ക്ക് പി​തൃ​തു​ല്യ​നാ​യി​രു​ന്നു​വെ​ന്നും നി​ല​മ്പു​രി​നെ ഒ​രു പാ​ട് സ്നേ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.

ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, ജോ​ഷി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​രും ആ​ര്യാ​ട​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.