തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ളാ ഡ​യ​റി ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജൂ​ണ്‍ ഒ​ന്ന് ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും.

ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ കേ​ര​ള​ത്തി​ലെ എ​ല്ലാ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലും ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ യോ​ഗ​വും പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ന​ട​ത്തു​മെ​ന്ന് കേ​ര​ളാ ഡ​യ​റി ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

കാ​ലി​ത്തീ​റ്റ വി​ല​വ​ര്‍​ധ​ന, തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യി​ന​ത്തി​ല്‍ ഉ​ണ്ടാ​യ വ​ര്‍​ധ​ന, പു​ല്ല് കൃ​ഷി ചെ​യ്യാ​നു​ള്ള ചെ​ല​വി​ലു​ള്ള വ​ര്‍​ധ​ന, വെ​റ്റ​റി​ന​റി സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള ചി​ല​വി​ലു​ള്ള വ​ര്‍​ധ​ന തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് സ​മ​രം.