ഓടിക്കൊണ്ടിരുന്ന പിക്കപ് വാനിനു മുകളിൽ മരം വീണു; വൻ ദുരന്തം ഒഴിവായി
Thursday, May 29, 2025 9:07 PM IST
കോട്ടയം: ഓടിക്കൊണ്ടിരുന്ന പിക്കപ് വാനിനു മുകളിൽ മരം വീണു. മണർകാട് - കിടങ്ങൂർ റോഡിൽ കോളജ് കവലയിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല.
മരം വീണതിനെ തുടർന്ന് നിയന്ത്രണം വിടുന്നതിനു മുമ്പ് വാഹനം നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് റോഡിൽ ആരും ഉണ്ടായിരുന്നില്ല.
എന്നാൽ വാഹനത്തിന് സാരമായി കേടുപാടുകൾ സംഭവിച്ചു. നാട്ടുകാരുടെയും കെ എസ്ഇബി അധികൃതരും ചേർന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.