ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുകളിൽ മരം വീണു; 15 പേർക്ക് പരിക്ക്
Thursday, May 29, 2025 8:07 PM IST
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുകളിൽ മരം വീണ് കണ്ടക്ടറടക്കം 15 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം കാട്ടാക്കട നക്രാംചിറയ്ക്ക് സമീപത്തുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ ബസിന്റെ മുകൾ ഭാഗം പൂർണമായി തകർന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.