രണ്ടിലൊന്ന് ഇന്നറിയാം; ടോസ് ജയിച്ച് ആര്‍സിബി
Thursday, May 29, 2025 7:32 PM IST
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18-ാം സീസണിലെ ഒന്നാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ബംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നേടിയിരുന്നെങ്കില്‍ ബൗളിംഗ് തെരഞ്ഞെടുക്കാനായിരുന്നു തീരുമാനമെന്ന് പഞ്ചാബ് കിംഗ്സ് നായകന് ശ്രേയസ് അയ്യര്‍ പറഞ്ഞു. നായകൻ രജത് പാട്ടീദാറും പേസര്‍ ജോഷ് ഹേസൽവുഡും ബംഗളൂരു നിരയിൽ തിരികെയെത്തി. പരിക്കേറ്റ ടിം ഡേവിഡ് കളിക്കില്ല.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാനായി പഞ്ചാബ് താരം മാര്‍ക്കോ യാൻസൻ ദക്ഷിണാഫ്രിക്കയിലേയ്ക്ക് മടങ്ങി. പകരക്കാരനായി അസ്മത്തുള്ള ഒമര്‍സായിയെ ടീമിൽ ഉൾപ്പെടുത്തി.
ഇന്ന് വിജയിക്കുന്ന ടീം നേരെ ഫൈനലിൽ പ്രവേശിക്കും. തോൽക്കുന്ന ടീമിനു ഒരു അവസരം കൂടി ലഭിക്കും.
ടീം പഞ്ചാബ് : പ്രഭ്സിമ്രാന് സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇന്‍ഗ്ലിസ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, ഹര്‍പ്രീത് ബ്രാര്‍, കെയ്ല്‍ ജാമിസണ്, അര്‍ഷ്ദീപ് സിംഗ്.
ബംഗളൂരു: വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടീധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്, ജിതേഷ് ശര്‍മ്മ, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹാസില്‍വുഡ്, സുയാഷ് ശര്‍മ.