ട്രാക്കിൽ മരം വീണു; ആലപ്പുഴ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Thursday, May 29, 2025 6:38 PM IST
ആലപ്പുഴ: ട്രാക്കിൽ മരം വീണതിനെ തുടർന്ന് ആലപ്പുഴ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അരൂർ കെൽട്രോണിന് സമീപമാണ് ട്രാക്കിലേക്ക് മരം വീണത്.
ഇതോടെ ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടു.
ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുകയാണ്.