മ​ല​പ്പു​റം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ശ​നി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന വ​മ്പ​ൻ റാ​ലി​യു​മാ​യെ​ത്തി​യാ​ണ് സ്ഥാ​നാ​ർ​ഥി പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക.

നി​ല​മ്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​നാ​ർ​ഥി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക കൈ​മാ​റി. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് മ​ത്സ​രി​ച്ചി​രു​ന്ന കാ​ല​ത്തും എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ​യാ​ണ് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ന​ൽ​കി​യി​രു​ന്ന​ത്.

അ​തേ​സ​മ​യം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഷി​നാ​സ് ബാ​ബു സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.