കുമളിയില്‍ വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണു; ഒരാള്‍ കുടുങ്ങി
Thursday, May 29, 2025 3:25 PM IST
ഇടുക്കി: കുമളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം വീണ് അപകടം. ലോറിക്കുള്ളില്‍ ഒരാള്‍ കുടുങ്ങികിടക്കുകയാണ്. മരങ്ങൾ മുറിച്ചുമാറ്റി ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
കുമളിക്ക് സമീപം തമിഴ്നാട് ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് സംഭവം. തമിഴ്നാട് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് രണ്ട് മരങ്ങള്‍ കടപുഴകി വീഴുകയായിരുന്നു.