തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട അ​തി​തീ​വ്ര​മാ​യ മ​ഴ​യ്ക്കും ശ​നി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു

അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും വി​വി​ധ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം,എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട്.

വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ടാ​ണ്. 24 മ​ണി​ക്കൂ​റി​ൽ 204.4 mm യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​തി​തീ​വ്ര​മാ​യ മ​ഴ എ​ന്ന​ത് കൊ​ണ്ട് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ, ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ‌​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത അ​ഞ്ചു ദി​വ​സം പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് കേ​ര​ള​ത്തി​ന് മു​ക​ളി​ൽ ശ​ക്ത​മാ​യി തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒ​ഡീ​ഷ തീ​ര​ത്തി​നു സ​മീ​പം വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ - ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്തി​രു​ന്ന ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ - ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തി​ന് സ​മീ​പ​മാ​യി സ്ഥി​തി​ചെ​യ്യു​ന്നു.

അ​തേ​സ​മ​യം, വ​ട​ക്കു​ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങു​ന്ന തീ​വ്ര ന്യൂ​ന​മ​ർ​ദം അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി വീ​ണ്ടും ശ​ക്തി​പ്രാ​പി​ച്ച് ഉ​ച്ച​യ്ക്കു ശേ​ഷം സാ​ഗ​ർ ദ്വീ​പി​നും (പ​ശ്ചി​മ ബം​ഗാ​ൾ) ഖെ​പ്പു പാ​റ​യ്ക്കും (ബം​ഗ്ലാ​ദേ​ശ്) ഇ​ട​യി​ൽ ക​ര​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​വ​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്ന​ത്.