തൃ​ശൂ​ര്‍: കെ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ചേ​ല​ക്ക​ര​യി​ലെ എം​പി ഓ​ഫീ​സി​ലേ​ക്കു​ള്ള കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. ക​രു​വ​ന്നൂ​ര്‍ കേ​സി​ല്‍ ഇ​ഡി പ്ര​തി​ചേ​ര്‍​ത്ത എം​പി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം.

പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ര​ണ്ട് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ന് മു​ന്നി​ല്‍​നി​ന്ന് ഏ​റെ നേ​രം മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട​തോ​ടെ പ്ര​തി​ഷേ​ക്കാര്‍ ചേ​ല​ക്ക​ര ടൗ​ണി​ലേ​ക്ക് പ്ര​ക​ട​ന​മാ​യി നീ​ങ്ങി​യി​ട്ടു​ണ്ട്.