പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട്ട് ബ​സ് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്ത്രീ ​മ​രി​ച്ചു. മ​ണ്ണൂ​ര്‍ സ്വ​ദേ​ശി പ്ര​സ​ന്ന​കു​മാ​രി ആ​ണ് മ​രി​ച്ച​ത്.

മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ഡോ​ര്‍ ത​ട്ടി നി​ല​ത്തേ​ക്ക് വീ​ണ ഇ​വ​രു​ടെ ദേ​ഹ​ത്തു​കൂ​ടി ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

മ​ണ്ണാ​ര്‍​ക്കാ​ട് എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​റാ​യി​രു​ന്നു മ​രി​ച്ച പ്ര​സ​ന്ന​കു​മാ​രി. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.