ദുരിതബാധിതരെ അവഗണിക്കുന്നു: വിലങ്ങാട് യുഡിഎഫ്, ബിജെപി ഹർത്താൽ തുടങ്ങി
Thursday, May 29, 2025 10:17 AM IST
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് വിലങ്ങാട് കോൺഗ്രസും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
വിലങ്ങാട് ദുരന്തത്തിൽ ദുരിതബാധിതർക്ക് വേണ്ട സഹായം കിട്ടിയില്ല, ദുരിതബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ അര്‍ഹരെ ഉള്‍പ്പെടുത്തിയില്ല തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ. ബുധനാഴ്ച വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷമുണ്ടായിരുന്നു.